കർണാടക തിരഞ്ഞെടുപ്പോടെ കോൺഗ്രസ് രണ്ടു സംസ്ഥാനങ്ങളിലൊതുങ്ങും: മോദി

narendra-modi-t
SHARE

കർണാടക തിരഞ്ഞെടുപ്പോടെ കോൺഗ്രസ് രണ്ടു സംസ്ഥാനങ്ങളിലൊതുങ്ങുമെന്ന് നരേന്ദ്ര മോദി. അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച  കോൺഗ്രസിന്റെ കർഷക വിരുദ്ധ നയങ്ങളാണ് രാജ്യത്തെ കർഷക ആത്മഹത്യകൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിൽ ബിജെപിയുടെ വിജയം സുനിശ്ചിതമെന്ന് പറഞ്ഞ നരേന്ദ്രമോദി തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് പിപിപി അഥവാ പഞ്ചാബ് പുതുച്ചേരി പരിവാർ കോൺഗ്രസ് എന്ന നിലയിലാകുമെന്ന് പരിഹസിച്ചു.  അഴിമതി സംഭരണശലയാന്ന് കോൺഗ്രസ് എന്ന് അദ്ദേഹം ആരോപിച്ചു. ദാരിദ്യ നിർമാർജനമെന്നത് വാചകമടിയിലൊതുങ്ങി. 

കോൺഗ്രസും ജെഡിഎസുമായി രഹസ്യധാരണയുണ്ട്. കാർഷികമേഖലയായ തുംകൂരിൽ കർഷകരുടെ പ്രശ്നങ്ങളിൽ ഊന്നിയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. കോൺഗ്രസിന്റ നയങ്ങളാണ് രാജ്യത്തെ കർഷകരെ പ്രതിസന്ധിയിലാക്കിയത്. ക്യഷി ഭൂമിയിൽ വെള്ളമെങ്കിലും എത്തിച്ചിരുന്നെങ്കിൽ കർഷകർ മണ്ണിൽ പൊന്നുവിളയിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

കർഷക നേതാവായ യഡിയൂരപ്പക്കേ കർഷകരെ രക്ഷിക്കാനാവൂ എന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടു .

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.