മോദി ആദ്യം അഡ്വാനിയേയും ജോഷിയേയും ബഹുമാനിക്കൂ: സിദ്ധരാമയ്യ

siddaramaiah-modi
SHARE

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വാക്പോരാണ്  കർണാടക തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പ്രചരണത്തെ ചൂട് പിടിപ്പിക്കുന്നത്. പ്രധാനമന്ത്രി പദവിക്ക് യോജിക്കാത്തവിധം തരംതാഴുകയാണ് മോദിയെന്ന് ബെംഗളൂരുവിലെ മീറ്റ് ദ പ്രസിൽ സിദ്ധരാമയ്യ തുറന്നടിച്ചു. സിദ്ധരാമയ്യയെ  അഴിമതിക്കാരനായി ചിത്രീകരിച്ച് കടന്നാക്രമിക്കുകയാണ് തിരഞ്ഞെടുപ്പ് റാലികളിൽ നരേന്ദ്രമോദി. കർണാടക സർക്കാരിന്റെ ദലിത് സ്നേഹവും ലിംഗായത്ത് പ്രീണനവും കപടമാണ്. ദളിതർക്ക് വേണ്ടി സിദ്ധരാമയ്യ ഒന്നും ചെയ്തിട്ടില്ല. അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണ് സിദ്ധരാമയ്യയുടെതെന്നും ചിത്രദുർഗ്ഗയിൽ മോദി കുറ്റപ്പെടുത്തി

കേന്ദ്ര സർക്കാരിന്റെ ദളിത് അനുകുല നയങ്ങളും വികസന നേട്ടങ്ങളും മോദി എണ്ണി പറഞ്ഞു. തന്റെ ക്ലീൻ ഇമേജ് തകർക്കാനുള്ള മോദി സ്ട്രാറ്റജി മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിദ്ധരാമയ്യ. പ്രധാനമന്ത്രി പറയാൻ പാടില്ലാത്ത നുണകളാണ് മോദി പറയുന്നത്. മോദിയും അമിത് ഷായും വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. യഡ്യുരപ്പയുടെ ആത്മവിശ്വാസത്തെ കുറിച്ച് ചോദിച്ചപ്പോൾ 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയാകും കോൺഗ്രസിന് കർണാടക തിരഞ്ഞെടുപ്പെന്ന് സിദ്ധരാമയ്യ ഉറച്ച് പറഞ്ഞു 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.