കാർഷിക കടം എഴുതിത്തള്ളൽ, സ്റ്റാർട്ട് അപ്പുകൾ; കർണാടകയിൽ ബിജെപി പ്രകടന പത്രിക

modi-karnatka
ചിത്രം ജോസ്കുട്ടി പനക്കൽ
SHARE

കർണാടകയിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുണ്ട് പ്രകടനപത്രികയിൽ. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ കീഴിൽ പ്രത്യേക വകുപ്പ് പ്രവർത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കർണാടക മാല 6 വരി പാതയാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കർണാടകയെ വനിതാ ശിശു സൗഹൃദ സംസ്ഥാനമാക്കും. 6 പ്രധാന നഗരങ്ങളിൽ സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കാനുള്ള പ്രത്യേക ഹബുകൾ തുടങ്ങുമെന്നും പ്രകടനപത്രിക പറയുന്നു. 

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തിയതോടെ പ്രചാരണം പാരമ്യത്തിലേക്ക് കടന്നു. കേന്ദ്രഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കോണ്‍‍ഗ്രസിനെതിരെ കൂരമ്പുകളെയ്തുമാണ് നരേന്ദ്രമോദിയുടെ പര്യടനം. അതേസമയം, പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ മോദി വഞ്ചിച്ചെന്നും മോദി നാടകം കളിക്കുകയാണെന്നും തിരിച്ചടിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.  

തിര‍ഞ്ഞെടുപ്പ് ചൂടേറുന്ന കര്‍ണാടകയില്‍ ദേശിയ നേതാക്കള്‍ തമ്മിലുള്ള വാക്പോരിനാണ് പ്രചാരണരംഗം സാക്ഷ്യം വഹിക്കുന്നത് എന്ന് ചുരുക്കം. സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് രാജ്യത്തെ സൈനികരെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ചില കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും ഗുണമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഒരുതവണയെങ്കിലും സത്യം പറയണമെന്നായിരുന്നു രാഹുലിന്റെ തിരിച്ചടി. തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിച്ച് മോദി കര്‍ണാടകയിലെ പ്രശ്നങ്ങളെപ്പറ്റി മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബാങ്ക് തട്ടിപ്പിനെക്കുറിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മോദിക്ക് കഴിയുന്നില്ലെന്നും കേന്ദ്രത്തിലെ ഗബ്ബര്‍ സിങ് ഗ്യാങ്ങിനെ പിരിച്ചു വിടേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഒരേസമയം പ്രചാരണ രംഗത്തിറങ്ങിയതോടെ ഇഞ്ചോടി‍ഞ്ച് പോരാട്ടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.