ഗുണ്ടല്‍പേട്ടിൽ വീണ്ടും ജനവിധിതേടി മോഹനകുമാരി

mohan-kumari
SHARE

കര്‍ണാടക മന്ത്രിസഭയിലേക്ക്  അപ്രതീക്ഷിതമായിട്ടായിരുന്നു എം.സി മോഹനകുമാരിയുടെ രംഗപ്രവേശം. ഗുണ്ടല്‍പേട്ട് മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മോഹനകുമാരി  ഇത്തവണയും ജനവിധി തേടുന്നു. ലിംഗായത്ത് വോട്ടുകള്‍ അനുകൂലഘടകമാകുമെന്ന് ചെറുകിടവ്യവസായവകുപ്പ് മന്ത്രികൂടിയായ മോഹനകുമാരി മനോരമ ന്യൂസിനോട് പറഞ്ഞു.

മുതിര്‍ന്ന നേതാവായ എച്ച് എസ് മഹാദേവപ്രസാദായിരുന്നു ഗുണ്ടല്‍പേട്ട് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്. തുടര്‍ച്ചയായി അഞ്ചുവട്ടം ഇവിടെനിന്നും ജയിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷം അന്തരിച്ചു. മഹാദേവപ്രസാദിന്റെ ഭാര്യ മോഹന കുമാരിയെയാണ് ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്താനായി കോണ്‍ഗ്രസ് നിയോഗിച്ചത്.

രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ലാതിരുന്ന അവര്‍ പക്ഷെ ആദ്യ അങ്കത്തില്‍ത്തന്നെ ജയിച്ചുകയറി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലം ഭര്‍ത്താവ് മഹാദേവപ്രസാദ് മണ്ഡലത്തില്‍ നടത്തിയ വികസനപ്രവവര്‍ത്തനങ്ങളാണ് പ്രധാന പ്രചാരണായുധം. മണ്ഡലത്തില്‍ പ്രബലശക്തിയായ ലിംഗയത്ത് സമുദായക്കാരിയാണ് എന്നതും അനുകൂലഘടകമാണ്. 

 മൂന്നു വട്ടം ഇവിടെ നിന്നും മല്‍സരിച്ച് പരാജയപ്പെട്ട സി.എസ് നിരഞ്ജന്‍ കുമാറാണ് ഇത്തവണയും ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്നത്. ശക്തമായ പ്രവര്‍ത്തനങ്ങള്‍ നേരത്തെതന്നെ ബിജെപി ഇവിടെ ആരംഭിച്ചിരുന്നു.

MORE IN Karnataka Assembly Election 2018
SHOW MORE