കര്‍ണാടകയില്‍ കൂട്ട പാര്‍ട്ടിമാറ്റം; ബിജെപി ഒാഫിസ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് കൊടിനാട്ടി

Maddur-Karnataka
SHARE

ബെംഗളൂരു നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ബിജെപിക്ക് മാണ്ഡ്യ ജില്ലയില്‍ കനത്ത തിരിച്ചടി. ബിജെപി അണികള്‍ കൂട്ടത്തോടെ കൂറുമാറി കോണ്‍ഗ്രസ് പാളയത്തിലെത്തി. അണികള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോയതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ബിജെപി ഒാഫീസ് കോണ്‍ഗ്രസ് പിടിച്ചെടുത്തു.

 മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ബിജെപി താലൂക്ക് യൂണിറ്റ് ഒാഫീസാണ് ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസ് ഒാഫീസായി മാറിയത്. ബിജെപിയുടെ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു അണികളുടെ കളം മാറ്റം. മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടേറെ അനുയായികളും ബിജെപി പാളയത്തില്‍ എത്തിയിരുന്നു.

എന്നാല്‍ ഇങ്ങനെ എത്തിയവരെ ബിജെപി പരിപൂര്‍ണമായും അവഗണിക്കുന്നു എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതാണ് അണികളെ തിരിച്ച് കോണ്‍ഗ്രസിലേക്കെത്തിച്ചത്. ബഹുഭൂരിപക്ഷവും കോണ്‍ഗ്രസിനൊപ്പം എത്തിയതോടെ താലൂക്ക് യൂണിറ്റ് ഒാഫിസിന്റെ ബോര്‍ഡ് മാറ്റി കോണ്‍ഗ്രസ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.