ചാമുണ്ഡ‍േശ്ശരിയില്‍ സിദ്ധരാമയ്യയ്ക്ക് ഇക്കുറി അഭിമാനപ്പോരാട്ടം

siddaramaiah-rahul
SHARE

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ചാമുണ്ഡ‍േശ്ശരിയില്‍ ഇനി അഭിമാനപ്പോരാട്ടമാണ്. പരാജയഭീതി കാരണമല്ല, മല്‍സരിക്കാന്‍ മറ്റൊരു മണ്ഡലം കൂടി തിരഞ്ഞെടുത്തതെന്ന് തെളിയിക്കണം. പക്ഷെ ജെ.ഡി.എസിലെ ജി.ടി ദേവഗൗഡ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കുക എളുപ്പമാകില്ല.

 സര്‍ക്കാരിന്റ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് വോട്ടുതേടുകയാണ് സിദ്ധരാമയ്യ. സ്വന്തം മണ്ഡലമായ വരുണ മകന് വിട്ടുകൊടുത്താണ്  ഇക്കുറി ചാമുണ്ഡേശ്ശരിയിലേക്ക് മാറിയത്. അഞ്ചുതവണ ഇവിടെ ജയിച്ചിട്ടുണ്ട്. പക്ഷെ നാലും ജെ.ഡി.എസ് ടിക്കറ്റിലായിരുന്നുവെന്ന് മാത്രം. എന്നാല്‍ സ്വന്തം സമുദായ‌മായ കുറുബ വിഭാഗം ഏറെയുള്ള മണ്ഡലത്തില്‍ സിദ്ധരാമയ്യക്ക് പേടിയില്ല. 

സിറ്റിങ് എം.എല്‍.എയും സുഹൃത്തുമായിരുന്ന ജി.ടി.ദേവഗൗഡയാണ് എതിരാളി. ജെ.ഡി.എസിലെ മക്കള്‍ രാഷ്ട്രീയത്തെ തള്ളിപറഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ധരാമയ്യയോട് പതിമൂന്നുവര്‍ഷത്തിനുശേഷം പകരം വീട്ടാനിറങ്ങിയിരിക്കുകയാണ് കുമാരസ്വാമിയും. സിദ്ധരാമയ്യയെ തോല്‍പിക്കാന്‍  ജെ.ഡി.എസ് ബി.ജെ.പിയുമായി രഹസ്യബന്ധമുണ്ടാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.