കര്‍ണാടകയില്‍ മൂന്നാം അങ്കത്തിനിറങ്ങി മലയാളി എന്‍ എ ഹാരിസ്

haris
SHARE

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനിറങ്ങുകയാണ് മലയാളിയായായ എന്‍ എ ഹാരിസ്. ശാന്തിനഗര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന ഹാരിസ് ഇത്തവണയും സീറ്റ് നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്. 

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കഴിഞ്ഞ കാലയളവില്‍ നല്‍കിയ പ്രാധാന്യം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഹാരിസിന് ഏറെ ഗുണം ചെയ്യും.ശാന്തിനഗര്‍ മണ്ഡലത്തിലെ ജനപിന്തുണയാണ്  മികച്ച എം എല്‍ എ ആയി ബി–പാക്ക് തിരഞ്ഞെടുത്ത എന്‍ എ ഹാരിസിന്റെ ആത്മവിശ്വാസം. മൂന്നാം തവണ ജനവിധി തേടുമ്പോള്‍ കഴിഞ്ഞപത്തുവര്‍ഷങ്ങളായി ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ തുടരാനാകുമെന്നും, വിദ്യാഭാസ മേഖലയിലും ആരോഗ്യമേഖലയിലും കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും എന്‍ എ ഹാരിസ് പറഞ്ഞു. 

ബി.ജെ.പി സ്ഥാനാര്‍ഥി വാസുദേവ് മൂര്‍ത്തിക്കും, ജെ ഡി എസ് സ്ഥാനാര്‍ഥി ശ്രീധര്‍ റെഡ്ഡിക്കും പുറമെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ രേണുക വിശ്വനാഥനും ഇക്കുറി  ശാന്തിനഗര്‍ മണ്ഡലത്തില്‍ മത്സരത്തിനുണ്ട്. എതിരാളികളില്‍ നിന്നും ശക്തമായ മത്സരം നേരിടുന്നില്ലെന്ന് എന്‍ എ ഹാരിസ്.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.