കര്‍ണാടകയിലേത് സിദ്ധരാമയ്യയുടെ മാത്രം നേട്ടമായി കാണാനാകില്ലെന്ന് കെ.ജെ ജോര്‍ജ്

kg-george-karnataka
SHARE

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് സിദ്ധരാമയ്യയുടെ മാത്രം നേട്ടമായി കാണാനാകില്ലെന്ന്, ബംഗളൂരു വികസനമന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജ്. കോണ്‍ഗ്രസിന്റേത് ടീം വര്‍ക്കാണ്. സര്‍വജ്ഞ നഗറില്‍ ഇത്തവണയും വിജയിക്കുമെന്നും, മലയാളികളുടെ വോട്ട്, തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനാണ് മുന്‍ അഭ്യന്തരമന്ത്രി കൂടിയായ കെ.ജെ ജോര്‍ജ്. സിദ്ധരാമയ്യയുടെ ഭരണനേട്ടങ്ങളും പ്രതിഛായയുമാണ് കോണ്‍ഗ്രസിന്റ പ്രചാരണ ആയുധങ്ങളെങ്കിലും അധികാരം നിലനിര്‍ത്താനായാല്‍ അത് സിദ്ധരാമയ്യയുടെ മാത്രം നേട്ടമായി കാണാനാകില്ലെന്നാണ് ജോര്‍ജ് പറയുന്നത്.

ഭൂരിപക്ഷം കിട്ടിയാല്‍ സിദ്ധരാമയ്യ തന്നെയായിരിക്കുമോ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ജോര്‍ജിന്റ മറുപടി ഇങ്ങനെ. മലയാളികള്‍ ഏറെയുള്ള സര്‍വജ്ഞ നഗറിലാണ് ഇത്തവണയും ജോര്‍ജ് ജനവിധി തേടുന്നത്. 2008ലും 2013ലും 23000 അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ജോര്‍ജ് ഇത്തവണയും വിജയപ്രതീക്ഷയിലാണ്. 

MORE IN Karnataka assembly election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.