കർണാടക തിരഞ്ഞെടുപ്പിൽ കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച പ്രധാന ചർച്ചാവിഷയം

karnataka-farmersv
SHARE

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച പ്രധാന ചര്‍ച്ചയാണ്. നാണ്യവിളകളുടെ വിലയിടിവ് മലയാളികളുള്‍പ്പെടെ സംസ്ഥാനത്തെമ്പാടുമുള്ള വലിയൊരു വിഭാഗം കര്‍ഷകരെ പിടിച്ചുലച്ചു. രാഷ്ട്രീയ കക്ഷികളുടെ പ്രഖ്യാപനങ്ങളില്‍ വിശ്വസമില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

കാര്‍ഷിക മേഖലയുടെ സമഗ്രപുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി എന്നവകാശപ്പെടുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത്  മൂവ്വായിരത്തി അഞ്ഞൂറോളം കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. കൃഷി വകുപ്പ് തന്നെ പുറത്തുവിട്ട ഔദ്യോഗിക കണക്കാണിത്.റബ്ബറുള്‍പ്പെടയുള്ള നാണ്യവിളകളുടെ വിലയിടിവ് കുടിയേറ്റ കര്‍ഷകരെ പ്രതിസന്ധിയിലാക്കി.കരിമ്പിന്റെയും, മുന്തിരിയുടേയും, ധാന്യങ്ങളുടേയുമെല്ലാം വില കൂപ്പുകുത്തിയപ്പോള്‍ കര്‍ഷകന്റെ കണ്ണിര്‍ വീണ് കന്നട മണ്ണ് നനഞ്ഞു. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.കര്‍ഷകരുടെ വികാരം ഏതിരാണെന്നു മനസിലാക്കി കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ കാര്‍ഷിക മേഖലയ്ക്കായി നിരവധി പദ്ധതികളുണ്ട്. ബി.ജെ.പിയടക്കം എല്ലാ പാര്‍ട്ടികളും കര്‍ഷക ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന വാഗ്ദനങ്ങളുമായി കളംനിറയുന്നു.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.