പ്രചാരണ ചെലവിന് നിയന്ത്രണം; കര്‍ണാടക തിരഞ്ഞെടുപ്പ് രംഗം മൂകം

karnataka-election
SHARE

സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തെ നിശബ്ദമാക്കി. സമ്മതിദായകരെ നേരില്‍ കണ്ടാണ് സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ഥന. ഒരു സ്ഥാനാര്‍ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്.  

സുള്ള്യ നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്.അങ്കാറയുടെ പ്രചാരണം ഇങ്ങനെയാണ്. മണ്ഡലത്തിലെ ഓരോ വീടുകളിലും നേരിട്ടു കയറിയിറങ്ങി വോട്ടു ചോദിക്കും. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും സമാനമായ രീതിയാണ് സ്ഥാനാര്‍ഥികള്‍ പിന്തുടരുന്നത്. ഇതിനൊപ്പം ബൂത്തുതലത്തിലുള്ള സ്ക്വാഡ് പ്രവര്‍ത്തനവും സജീവം. ഒരിടത്തും പോസ്റ്ററുകളോ, ചുവരെഴുത്തോയില്ല. സ്ഥാനാര്‍ഥികളുടെ ചെലവ് ചുരുക്കാനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ ഇങ്ങനെ മൂകമാക്കിയത്.

ഓരോ മണ്ഡലത്തിലേയും ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാണ പ്രവര്‍ത്തനങ്ങള്‍. വീടുകളില്‍ ചെന്ന് നേരിട്ട് വോട്ടഭ്യര്‍ഥിക്കുന്ന രീതിയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ചെലവ് ചുരുക്കാന്‍ മൈക്ക് അനൗണ്‍സ്മെന്റുകളും കുറച്ചതോടെ നഗരങ്ങളില്‍ പോലും തിരഞ്ഞെടുപ്പിന്റെ ആരവങ്ങളില്ല. സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തുന്ന വാഹനങ്ങളിലും, പൊതുയോഗസ്ഥലത്തും മാത്രമാണ് മൈക്ക് ഉപയോഗം. പോസ്റ്ററുകളും, ബാനറുകളുമൊന്നുമില്ലെങ്കിലും അണികളിലും സ്ഥാനാര്‍ഥികളിലും തിരഞ്ഞെടുപ്പ് ആവേശത്തിന് തെല്ലും കുറവില്ല. 

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.