കര്‍ണാടകയില്‍ കോണ്‍ഗ്രസെന്ന് സീ ഫോര്‍; 128–73: ആകാംക്ഷയേറ്റി കളം ചൂടാകുന്നു

ibw-karnataka-t
SHARE

രാജ്യം ആകംക്ഷയോടെ കാണുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് കര്‍ണാടകയില്‍ നടക്കുന്നത്. കോണ്‍ഗ്രസും ബിജെപിയുടെയും അഭിമാനപോരാട്ടം. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തിരിച്ചുപിടിക്കാന്‍ കച്ചമുറുക്കി ബിജെപിയും അരങ്ങിലെത്തുമ്പോള്‍ പോരാട്ടം കടുക്കുക തന്നെ ചെയ്യാം. നിലവിലെ പ്രചാരണത്തിലും വിജയപ്രതീക്ഷകളിലും ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ അവസാനം പുറത്തുവന്ന സര്‍വെ ഫലങ്ങളും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. കര്‍ണാടകം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന്  സി ഫോര്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നു. 224 അംഗ നിയമസഭയില്‍ 118 മുതല്‍ 128 വരെ സീറ്റുകള്‍ സിദ്ധാരാമയ്യയുടെ നേതതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വെ ഫലം.  ഏപ്രില്‍ 20മുതല്‍ 30 വരെ നടത്തിയ അഭിപ്രായ സര്‍വേയാണ് ഇപ്പോള്‍ പുറത്തുവന്നത്. ബിജെപിയ്ക്ക് 63 മുതല്‍ 73 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

ബെംഗളൂരു, മഹാരാഷ്ട്രയോടടുത്ത് കിടക്കുന്ന ബോംബെ കര്‍ണാടക, തീരദേശ കര്‍ണാടക, ആന്ധ്രയോടടുത്തുള്ള ഹൈദരാബാദ് കര്‍ണാടക തുടങ്ങിയ മേഖലകള്‍ കോണ്‍ഗ്രസിനോടൊപ്പമാണെന്നും മധ്യകര്‍ണാടക ബിജെപിയ്‌ക്കൊപ്പമായിരിക്കുെമന്നും സര്‍വെ വിലയിരുത്തുന്നു. ജനതാദള്‍ എസിന് 29-36 സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ട്. മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ് ബിജെപി കര്‍ണാടകത്തില്‍ കച്ചമുറുക്കുന്നത്.  പക്ഷേ അഴിമതി ആരോപണങ്ങള്‍ ബിജെപിക്ക് തലവേദനയാകുന്നു. ബെല്ലാരിയില്‍ ആയിരക്കണക്കിന് കോടികളുടെ അഴിമതി ആരോപണം നേരിടുന്ന റെഡ്ഡി സഹോദരന്‍മാര്‍ക്ക്് സീറ്റു നല്‍കിയത് ബിജെപിക്ക് തിരിച്ചടിയാകുെമന്നാണ് നിലവില്‍ വിലയിരുത്തുന്നത്. 

karnataka-election

നരേന്ദ്രമോദി വീണ്ടും പ്രചാരണത്തില്‍ സജീവമാകുന്നതോടെ തെക്കേ ഇന്ത്യയിലും താമര വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലായെന്നതിന് തെളിവാകുകയാണ് സര്‍വെ ഫലങ്ങള്‍. പുറത്തുവന്ന സര്‍വെ ഫലങ്ങള്‍ മിക്കതും കോണ്‍ഗ്രസിന് അനുകൂലമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ണാടക ഇളക്കിമറിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിലിലൂടെയും ഇരുപാര്‍ട്ടിയും വമ്പന്‍പ്രചാരണമാണ് നടത്തുന്നത്.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.