കർണാടകയില്‍ ബിജെപിയും കോൺഗ്രസും ഒരുപോലെ ശത്രുക്കളെന്ന് ജെഡിഎസ്

kumaraswami
SHARE

കര്‍ണാടകത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ജെ.ഡി.എസിന് ഒരുപോലെ ശത്രുക്കളാണന്ന് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി. ജെ.ഡി.എസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും പ്രീപോള്‍ സര്‍വെകളെല്ലാം പെയ്ഡ് സര്‍വേകളാണന്നും കുമാരസ്വാമി മനോരമ ന്യൂസിനോട് പറഞ്ഞു. 

ചനപട്ടണയിലും രാമനഗരയിലുമാണ് ജനവിധി തേടുന്നതെങ്കിലും ജെ.ഡി.എസ് മല്‍സരിക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലും ഒാടിനടന്ന് പ്രചാരണം നടത്തുകയാണ് പാര്‍ട്ടി അധ്യക്ഷന്‍. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബി.ജെ.പിയും ജെ.ഡി.എസും രഹസ്യബന്ധമുണ്ടാക്കിയെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ കുമാരസ്വാമി നിലപാട് വ്യക്തമാക്കി. പത്തുവര്‍ഷമായി ബി.ജെപിയും കോണ്‍ഗ്രസിനേയും സഹിച്ച് ജനങ്ങള്‍ മടുത്തു. തൂക്കുസഭയ്ക്ക് സാധ്യതയില്ലെന്നും വോട്ടെടുപ്പു കഴിയുമ്പോള്‍ പറഞ്ഞതെല്ലാം സത്യമാകുമെന്നും കുമാരിസ്വാമി വ്യക്തമാക്കി 

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.