കോണ്‍ഗ്രസിനെ പുറത്തുനിന്ന് തുണക്കും; യച്ചൂരിയുടെ തുറന്നുപറച്ചിലുകള്‍

nilapadu-yechury-t
SHARE

കോണ്‍ഗ്രസുമായി സഹകരിക്കുക ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന കൃത്യമായ സൂചന നല്‍കി സിപിഎം ജനറല്‍ െസക്രട്ടറി സീതാറാം യച്ചൂരി. ഒന്നാം യുപിഎ സര്‍ക്കാരിന് നല്‍കിയതുപോലെ പുറത്തുനിന്നുള്ള പിന്തുണയായിരിക്കും സിപിഎം നല്‍കുക. കോണ്‍ഗ്രസ് സഹകരണത്തിന്‍റെ സ്വഭാവം സീതാറാം യച്ചൂരി മനോരമ ന്യൂസിലൂടെയാണ് ആദ്യമായി വിശദീകരിക്കുന്നത്. 

കോണ്‍ഗ്രസ് സഹകരണം കേരളത്തില്‍ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും യച്ചൂരി വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് എല്‍ഡിഎഫ് വന്‍ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നത് ഉദാഹരിച്ചായിരുന്നു യച്ചൂരി നയം വിശദീകരിച്ചത്. െഎക്യമുന്നണി സര്‍ക്കാരിനും യുപിഎ സര്‍ക്കാരിനും സിപിഎം പുറത്തുനിന്നും പിന്തുണ നല്‍കിയ ചരിത്രവും യച്ചൂരി എടുത്തുപറയുന്നു.

ഹൈദരാബാദില്‍ വിജയിച്ചത് പാര്‍ട്ടിയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. നിലപാടുകളെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനമെടുത്താല്‍ എല്ലാവരും ഒറ്റക്കെട്ടാണ്. പാര്‍ട്ടികോണ്‍ഗ്രസിന് മുന്‍പ് ഉത്കണ്ഠയുണ്ടായിരുന്നത് തന്‍റെ പദവിയെക്കുറിച്ചല്ല പാര്‍ട്ടിയുടെ െഎക്യത്തെക്കുറിച്ചായിരുന്നുവെന്ന് യച്ചൂരി പറഞ്ഞു. എന്നാല്‍ െഎക്യം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നും ഇച്ഛാശക്തിയുടെയും െഎക്യത്തിന്‍റെയും സമ്മേളനമാണ് കഴിഞ്ഞതെന്നും യച്ചൂരി വ്യക്തമാക്കി. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ തീരുമാനിക്കേണ്ടത് ജനങ്ങള്‍ മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. മുഖ്യമന്ത്രിയുടെ പിന്തുണ തീരുമാനിക്കേണ്ടത് മറ്റാരുമല്ല. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകലാതെ പ്രവര്‍ത്തിക്കേണ്ടതാണെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.