കർണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യം; സിദ്ധരാമയ്യയുടെ പ്രസ്താവന നിരാശ കൊണ്ടാണെന്ന് ദേവഗൗഡ

deve-gowda
SHARE

കര്‍ണാടകത്തില്‍ ബി.ജെ.പിയും ജെ.ഡി.എസും സഖ്യത്തിലാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന നിരാശ കൊണ്ടാണന്ന് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ. അധികാരത്തിന് വേണ്ടി പാര്‍ട്ടി വിട്ടയാളാണ് സിദ്ധരാമയ്യ.  അധികാരവും പണവും ഉപയോഗിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും ജനങ്ങളെ വിലയ്ക്കെടുക്കാന്‍ ശ്രമിക്കുകയാണന്നും ദേഗവഗൗഡ മനോരമ ന്യൂസിനോട് പറഞ്ഞു 

  

വയസ് 85 കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബംഗളുരുവിലെ വസതിയിലിരുന്ന് പ്രചാരണതന്ത്രങ്ങള്‍ മെനയുകയാണ് മുന്‍ പ്രധാനമന്ത്രി. ബി.ജെ.പിയും ജെ.ഡി.എസും സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന സിദ്ധരാമയ്യയുടെ ആരോപണത്തിന് സിദ്ധരാമയ്യ 2005 ല്‍ ജെ.ഡി.എസ് വിട്ട്  കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഒാര്‍മിപ്പിച്ചായിരുന്നു ദേവഗൗഡയുടെ മറുപടി 

പണവും അധികാരവും ഒഴുക്കി ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും നീക്കം ജനം തിരിച്ചറിയും.ബി.എസ്.പിയുമായുള്ള സഖ്യം വലിയ നേട്ടമുണ്ടാക്കും.കര്‍ണാടകയില്‍ തൂക്കുസഭ വരുമെന്ന പ്രവചനങ്ങള്‍ തള്ളിയ ദേവഗൗഡ ജെ.ഡി.എസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു 

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.