ഡികെയുടെ തന്ത്രങ്ങളും, സിദ്ധരാമയ്യയുടെ ജനപ്രീതിയും; അടുത്ത മുഖ്യമന്ത്രി ആര്?

cm
SHARE

ചരിത്ര വിജയം നേടിയതിന് പിന്നാലെ കർണാടകത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്ന  ചർച്ചയും കോൺഗ്രസിൽ ആരംഭിച്ചു. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും മുഖ്യമന്ത്രി കസേരയ്ക്കായി അവകാശ വാദം ഉന്നയിച്ചതോടെ  സമയവായ ശ്രമങ്ങളും അണിയറയിൽ തുടങ്ങി

ഡി കെ ശിവകുമാറിന്റ തിരഞ്ഞെടുപ്പ്  തന്ത്രങ്ങളും സിദ്ധരാമയ്യയുടെ ജനപ്രീതിയുമാണ് കർണാടകത്തിൽ കോൺഗ്രസിന് ചരിത്ര വിജയം നേടിക്കൊടുത്തത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടു പേരും ഉന്നയിക്കുന്ന അവകാശവാദം പാർട്ടിനേതൃത്വത്തിന് തള്ളിക്കളയാനാകില്ല. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഐ സി സി ജനറൽ സെക്രട്ടറി

കെ സി വേണുഗോപാലിന്റേയും പ്രതികരണം ജയിച്ചു വരുന്നവരിൽ ആരൊക്കെ  സിദ്ധരാമയ്ക്കും ഡി കെ ശിവകുമാറിനുമൊപ്പം നിൽക്കുന്നുവെന്നതും നിർണായകമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത് അവസാന അങ്കമായിരിക്കുമെന്ന  സിദ്ധരാമയ്യയുടെ മുന്നേ കൂട്ടിയുള്ള പ്രഖ്യാപനം  മുഖ്യമന്ത്രി പദം മോഹിച്ച് തന്നെയെന്ന് ഉറപ്പ്. അത് അംഗീകരിച്ചു കൊടുക്കാൻ ഹൈക്കമാൻഡ് തയാറായാൽ അഞ്ചു വർഷവും സിദ്ധരാമയ്ക്ക് മുഖ്യമന്ത്രി കസേരയിലിരിക്കാം.  അതല്ല ഡി കെ ശിവകുമാർ കടുപിടുത്തം പിടിച്ചാൽ രണ്ടര വർഷം വീതം അധികാരം പങ്കിട്ട് നൽകുന്ന കാര്യവും പാർട്ടിക്ക് ആലോചിക്കേണ്ടിവരും. അധ്യക്ഷ സ്ഥാനം കിട്ടിയ അന്നു മുതൽ താൻ ഉറങ്ങിയിട്ടില്ലെന്ന ഡി കെ ശിവകുമാറിന്റ പ്രസ്താവന ഒറ്റയടിക്ക് വഴങ്ങിക്കൊടുക്കില്ലെന്നതിന്റ സൂചനയാണ്. മുഖ്യമന്ത്രി പദം സിദ്ധരാമയ്ക്കും ഉപമുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിനും കൊണ്ട് പ്രശ്നം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുന കാർഗെയും ജനറൽ സെക്രട്ടറി KC വേണുഗോപാലും തമ്മിൽ ചർച്ചകൾ ആരംഭിച്ചതോടെ എല്ലാ കണ്ണുകളും ഹൈക്കമാൻഡി ലേക്കായി

MORE IN KARTNATAKA ELECTION
SHOW MORE