
സംസ്ഥാനത്ത് വന്‍വിജയം നേടിയപ്പോഴും ബി.ജെ.പി വിട്ടുവന്ന ജഗദീഷ് ഷെട്ടറുടെ വന്‍തോല്‍വി കോണ്‍ഗ്രസിന് ആഘാതമായി. നിഖില്‍ കുമാരസ്വാമിയുടെ തോല്‍വി ജെ.ഡി.എസിനും വന്‍തിരിച്ചടിയായി. ബി.ജെ.പിയുടെ ആറുമന്ത്രിമാരും സ്പീക്കറും തോറ്റു.
1994 മുതല്‍ ആറുതവണ താമരചിഹ്നത്തില്‍ ഷെട്ടറെ നിയമസഭയിലേക്കയച്ച ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രലിലെ വോട്ടര്‍മാര്‍ കൈപ്പത്തി ചിഹ്നത്തിലെത്തിയ ഷെട്ടറെ താഴെയിട്ടു. ബി.ജെ.പിയിെല മഹേഷ് തെങ്കിനകെ 34000ത്തിലേെറ വോട്ടിനാണ് ഷെട്ടറെ പരാജയപ്പെടുതിയത്. മുന്‍ ഉപമുഖ്യമന്ത്രിയായ ഷെട്ടര്‍ തോറ്റെങ്കിലും ലിംഗായത്ത് സമുദായക്കാരനായ സമുന്നതനേതാവിന്റെ വരവ് കോണ്‍ഗ്രസിന് ഗുണമായിട്ടുണ്ട്. എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ രാമനഗരയിലെ തോല്‍വിയാണ് കര്‍ണാടക തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന പതനം. പതിനായിരത്തോളം വോട്ടുകള്‍ക്കാണ് നിഖിലിന്റെ തോല്‍വി. ഗതാഗതമന്ത്രിയായിരുന്ന ബി.ശ്രീരാമലു ബെല്ലാറി റൂററില്‍ കാല്‍ലക്ഷത്തിലേറെ വോട്ടിനാണ് കോണ്‍ഗ്രസിനോട് പരാജയപ്പെട്ടത്. മന്ത്രിമാരായ കെ.സുധാകര്‍, ജെ.സി മധുസ്വാമി, ഗോവിന്ദ് കാര്‍ജോള്‍, എം.ടി.ബി നാഗരാജ് , കെ,സി നാരായണ ഗൗഡ എന്നിവരും തോറ്റു, സിര്‍സിയില്‍ സ്പീക്കര്‍ വിശ്വേശര്‍ ഹെഡ്ഗെ കാഗെറിയും വിജയിച്ചില്ല. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി ചിക്കമംഗളുരുവിലും പരാജയപ്പെട്ടു.