കര്‍ണാടകയിലെ സുവര്‍ണതിളക്കം; കേരളത്തിലെ കോണ്‍ഗ്രസിന് പുതുപുത്തന്‍ ഉണര്‍വ്

kerala-story
SHARE

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആവേശത്തില്‍  കേരളത്തിലെ  കോണ്‍ഗ്രസിന്  പുതുപുത്തന്‍ ഉണര്‍വ്.  ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സന്ദേശമാണ്് ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും  കർണാടകയുടെ അതിരുകളിൽ ഒതുങ്ങുന്ന വിധിയല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും ആഹ്ളാദം പ്രകടിപ്പിച്ചു . ദക്ഷിണേന്ത്യയെ ബി.ജെ.പി വിമുക്തമാക്കാനായത് സന്തോഷകരമെന്നും എന്നാല്‍  ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലന്നുമായിരുന്നു   സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം 

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ സുവര്‍ണതിളക്കത്തിന്‍റെ ആവേശത്തിലാണ് കേരളത്തിലെ ഓരോ പ്രവര്‍ത്തകരും  . പടക്കം പൊട്ടിച്ചും മധുരവിതരണം നടത്തിയും അയല്‍‌നാട്ടിലെ പാര്‍ട്ടി വിജയം ആഘോഷമാക്കുകയാണ്  അണികള്‍.  താഴെത്തട്ടില്‍ പ്രവര്‍ത്തനമുണ്ടെങ്കില്‍ എതിര്‍ബിംബങ്ങളെ മറികടന്ന്  കോണ്‍ഗ്രസിന് തലയുര്‍ത്താമെന്ന് അടിസ്ഥാന പാഠമാണ് കര്‍ണാടക കേരളത്തിനും നല്‍കുന്നത്. മോദി നടത്തിയ റോഡ് ഷോ കര്‍ണാകടത്തില്‍ ഫലിക്കാതെ വന്നതിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ സുധാകരന്‍റെയും വി ഡി സതീശന്‍റെയും പ്രതികരണം

കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് കൈത്താങ്ങായത് ന്യൂനപക്ഷ പിന്‍തുണയോടെ തുടര്‍ഭരണത്തിലെത്തിയ സിപിഎമ്മിനെയും അങ്കലാപ്പിലാക്കുന്നുണ്ട്. ഇതു  പ്രതിഫലിപ്പിക്കുന്നതായിരുന്നു  സിപിഎം പ്രതികരണം  മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്ന് തെളിയിച്ച വിജയത്തിലും  ദേശീയ തലത്തിലെ തിരച്ചുവരവല്ലെന്ന് പ്രതികരിച്ച എം വി ഗോവിന്ദന് മറുപടി നല്‍കിയത് രമേശ് ചെന്നിത്തലന്യൂനപക്ഷ വിഭാഗം ഒന്നായി കര്‍ണാടകയില്‍  കോണ്‍ഗ്രസിന് കൈ കൊടുത്തത്  ന്യൂനപക്ഷ സ്നേഹത്തിലൂടെ സംസ്ഥാനത്ത് ചുവടുറപ്പിക്കാമെന്ന ബിജെപിയുടെ മോഹത്തിനും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത് 

MORE IN KARNATAKA ELECTION
SHOW MORE