സിദ്ധരാമയ്യയെയും ഡി.കെയെയും പരിഗണിക്കും: കെ.സി.വേണുഗോപാല്‍

kc-venugopal-3
SHARE

കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും പരിഗണിക്കുമെന്ന് കെ.സി.വേണുഗോപാല്‍ മനോരമ ന്യൂസിനോട്.  ഇരുവരും കര്‍ണാടകയുടെ വലിയ സ്വത്താണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് കോണ്‍ഗ്രസിന് ഒരു ശൈലിയുണ്ട്. ആ രീതിയില്‍ തീരുമാനം വരുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. സി.പി.എമ്മിനെയും കെ.സി. വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ തല്ലുന്ന രീതി സി.പി.എം ഉപേക്ഷിക്കണം. കോണ്‍ഗ്രസിനെ തല്ലുമ്പോള്‍ പ്രയോജനം ബി.ജെ.പിക്കാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

MORE IN KARNATAKA ASSEMBLY ELECTION 2023
SHOW MORE