
2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടകയിലെ ചരിത്ര വിജയമെന്ന് രമേശ് ചെന്നിത്തല. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം കോൺഗ്രസിന്റെ നേട്ടമാണ്. മോദിയെ നേരിടാൻ കോൺഗ്രസുണ്ടെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. കോൺഗ്രസ് ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് സി.പി.എമ്മെന്നും എം.വി.ഗോവിന്ദന് ബിജെപിയുമായി അന്തർധാരയുണ്ടെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
It has once again proved that Congress is there to face Modi: Chennithala