
കോണ്‍ഗ്രസ് വിജയം കര്‍ണാടകയിലെ അതിരുകളില്‍ ഒതുങ്ങുന്നതല്ലെന്ന് വി.ഡി.സതീശന്‍. രാഹുല്‍ഗാന്ധിക്ക് ജനങ്ങള്‍ നല്‍കിയ ഐക്യദാര്‍ഡ്യമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ കുതിപ്പ്. ജയം ഉറപ്പിച്ചു. കേവലഭൂരിപക്ഷവും മറികടന്ന് കോണ്‍ഗ്രസിന്‍റെ ലീഡ് തുടരുന്നു. ഒടുവിലെ കണക്കനുസരിച്ച് 131 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ്. 67 സീറ്റില്‍ ബിജെപിയും 22 സീറ്റികളില്‍ ജെഡിഎസും മുന്നില്‍. ഇത് ജനങ്ങളുടെ ജയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഖര്‍ഗെ. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ ബെംഗളൂരുവില്‍ ചേരും