കര്‍ണാടകയില്‍ ഡി.കെ മാജിക്; 125 കടന്ന് കോണ്‍ഗ്രസ്

dkshivakumarwon-13
SHARE

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച് ഡി. കെ ശിവകുമാര്‍. കനക്പുരയില്‍ ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവകുമാറിന്‍റെ വിജയം. കനക്പുരയില്‍ നിന്ന് ഇത് എട്ടാം തവണയാണ് ഡി.കെ വിജയമാവര്‍ത്തിക്കുന്നത്. ഫലസൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ  പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് മധുരവിതരണവും ആഘോഷവും ആരംഭിച്ചിരുന്നു.  2018 ല്‍ ജനതാദളിന്റെ നാരായണ ഗൗഡയെ ഒരുലക്ഷത്തി ഇരുപത്തിയേഴായിരത്തിയഞ്ഞൂറ് വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 

12.15 ലെ ഫലസൂചനയനുസരിച്ച് കോണ്‍ഗ്രസ് 124 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഭരണം ഉറപ്പായെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ചേരും. അതേസമയം,  ബിജെപി 69 ഇടത്തും ജെഡിഎസ് 24 ഇടത്തുമാണ് മുന്നേറുന്നത്. 

DK Shivakumar wins from kanakapura seat

MORE IN KARNATAKA ASSEMBLY ELECTION 2023
SHOW MORE