
കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍മുന്നേറ്റത്തിന് പിന്നാലെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകന്‍ യതീന്ദ്ര രംഗത്ത്. ജനപ്രീതി കണക്കിലെടുത്തും താഴേക്കിടയില്‍ നിന്നുയര്‍ന്ന് വന്ന നേതാവെന്ന നിലയിലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികളുടെ ആവശ്യം.
അതേസമയം ജയം ഉറപ്പിച്ചാല്‍ ഉടന്‍ ബെംഗളുരുവില്‍ എത്താന്‍ സ്ഥാനാര്‍ഥികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.