
മോദി പ്രഭാവമേല്‍ക്കാതെ കന്നഡമനസ്. കര്‍ണാടകയിലെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് കടുത്ത ക്ഷീണം. ബി.ജെ.പിയുടെ കാര്‍പെറ്റ് ബോംബിങ് പ്രചാരണം ഫലിച്ചില്ലെന്ന് തിരഞ്ഞെടുപ്പിലെ ഇതുവരെയുള്ള ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പ്രചാരണത്തിനിറങ്ങിയിട്ട് പോലും ഉറച്ച മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. ബെംഗളൂർ നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. തിരിച്ചടിയില്‍ പ്രതികരിക്കാതെ ബി.ജെ.പി കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ തുടരുകയാണ്. മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ഷിഗോണില്‍ ഇരുപത്തിയയ്യായിരത്തിലേറെ വോട്ടിന് ലീഡ് ചെയ്യുകയാണ്.
അതേസമയം 11 മണിയിലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് 120 ലേക്ക് ലീഡുയര്‍ത്തി. ചാമരാജ് നഗര്‍, മാണ്ഡ്യ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. ജയം ഉറപ്പിച്ചാല്‍ ഉടന്‍ ബെംഗളുരുവില്‍ എത്താന്‍ സ്ഥാനാര്‍ഥികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Setback for BJP; half of Bommai's cabinet is trailing