
കോര്‍പറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മല്‍സരമായിരുന്നു കര്‍ണാടകയിലേതെന്ന് രാഹുല്‍ ഗാന്ധി. ജയം സാധാരണ ജനങ്ങള്‍ക്കുതന്നെയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതാവര്‍ത്തിക്കും. കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുണ്ടാകും. വിദ്വേഷത്തിന്റെ കട പൂട്ടിച്ചു. കര്‍ണാടകയില്‍ സ്നേഹത്തിന്റെ കമ്പോളം തുറന്നെന്ന് രാഹുല്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് രാഹുല്‍ ഗാന്ധി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ കുതിപ്പ്. ജയം ഉറപ്പിച്ചു. കേവലഭൂരിപക്ഷവും മറികടന്ന് കോണ്‍ഗ്രസിന്‍റെ ലീഡ് തുടരുന്നു. ഒടുവിലെ കണക്കനുസരിച്ച് 131 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ്. 67 സീറ്റില്‍ ബിജെപിയും 22 സീറ്റികളില്‍ ജെഡിഎസും മുന്നില്‍. ഇത് ജനങ്ങളുടെ ജയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഖര്‍ഗെ. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ ബെംഗളൂരുവില്‍ ചേരും
"Market Of Hate Shut, Shops Of Love Open": Rahul Gandhi On Karnataka Win