
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം. ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 80 സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും ലീഡ് ചെയ്യുകയാണ്. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ഹുബ്ബള്ളിയില്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറും ചന്നരപട്നയില്‍ എച്ച്.ഡി. കുമാരസ്വാമിയും മുന്നിട്ട് നില്‍ക്കുകയാണ്.
പോസ്റ്റല്‍വോട്ടുകളആണ് ആദ്യ മണിക്കൂറില്‍ എണ്ണുന്നത്. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 2018 ലെ തിരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയായിരുന്നു ബിജെപിയുടെ വിജയം. കോണ്‍ഗ്രസ് അന്ന് 80 ഉം ജെ.ഡി.എസ് 37 ഉം സീറ്റുകള്‍ നേടിയിരുന്നു. 38 വര്‍ഷത്തെ ചരിത്രം തിരുത്തി തുടര്‍ഭരണം നേടാന്‍ ബിജെപി ലക്ഷ്യമിടുമ്പോള്‍ 141 സീറ്റുകളോടെ വിജയം നേടുമെന്നും ഭരണം പിടിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം