
കേവലഭൂരിപക്ഷം കിട്ടിയാല്‍ പോലും കര്‍ണാടക ഭരിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിതന്നെയാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ വിജയിക്കാന്‍ സാധ്യതയുള്ള എംഎല്‍എമാര്‍ ഇപ്പോള്‍ തന്നെ നേതാക്കളുടെ നിരീക്ഷണത്തിലാണ്. ചാര്‍ട്ടേഡ് ഫൈറ്റുകള്‍ അടക്കം സജ്ജമാക്കിയാണ് കോണ്‍ഗ്രസ് വോട്ടുെപട്ടി െപാട്ടിക്കാന്‍ കാത്തിരിക്കുന്നത്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ തന്നെയാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. 20 സീറ്റില്‍ കൂടുതല്‍ കിട്ടിയാല്‍ ജെഡിഎസ് വീണ്ടും കര്‍ണാടകയില്‍ രാജാവാകും എന്നതും ചേര്‍ത്തുവായിക്കണം. ഇതോടെ വിജയിച്ച് വരാന്‍ സാധ്യതയുള്ള ജെഡിഎസ് എംഎല്‍എമാരെ അടക്കം അടര്‍ത്തിയെടുത്ത് ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും സജീവമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഡിയോ കാണാം.