ജഗദീഷ് ഷെട്ടര്‍ തോല്‍വിയിലേക്ക്? 23,000 വോട്ടിന് പിന്നില്‍

shettartrails-13
SHARE

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കടുത്ത പരാജയത്തിലേക്കെന്ന് സൂചന. ഹുബ്ബളി ധര്‍വാഡില്‍ ബിജെപി സ്ഥാനാര്‍ഥിയെക്കാള്‍ 23,000 ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ് ഷെട്ടര്‍. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബിജെപി വിട്ട് ഏപ്രിലില്‍ ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. പാര്‍ട്ടിക്കുള്ളില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും ഷെട്ടര്‍ കൂടുമാറ്റത്തിന് ശേഷം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

അതേസമയം, 11.45 വരെയുള്ള ഫലസൂചനകള്‍ വച്ച് 117 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. തീരദേശ മേഖലയൊഴികെ മറ്റഞ്ച് മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യമാണ് കണ്ടത്. തീരദേശ മേഖലയ്ക്ക് പുറമെ ബെംഗളുരു നഗരത്തില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. ജെഡിഎസ് 25 സീറ്റുകളിലും മറ്റുള്ളവര്‍ 7 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Jagadish shettar trailing in Hubli-Dharwad Central

MORE IN KARNATAKA ASSEMBLY ELECTION 2023
SHOW MORE