'കൈ'പ്പിടിയില്‍ കര്‍ണാടക; വികാരാധീനനായി ഡി.കെ; നിയമസഭാ കക്ഷിയോഗം നാളെ

congresscelebrationnew-13
SHARE

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മിന്നും ജയത്തിലേക്ക്. ഉച്ചയ്ക്ക് ഒരുമണിയിലെ കണക്കുകള്‍ പ്രകാരം 131 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഫലമാണ് വിജയമെന്ന് അണികളെ അഭിവാദ്യം ചെയ്ത് ഡി.കെ. ശിവകുമാര്‍ വികാരാധീനനായി പറഞ്ഞു. ജയിച്ചവരോട് എത്രയും വേഗം ബെംഗളുരുവിലെത്താന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ കക്ഷിയോഗം നാളെ ബെംഗളുരുവില്‍ ചേരും. 

അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ജനങ്ങളുടെ ജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു കര്‍ണാടകയിലെ വിജയത്തില്‍ രാജ്യമെങ്ങുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. ഉജ്ജ്വലവിജയമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും പ്രതികരിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വിജയം രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അതേസമയം, കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കഠിനമായി പ്രയ്തനിച്ചെങ്കിലും വിജയം നേടാനായില്ലെന്നും പാര്‍ട്ടി ഉടച്ചുവാര്‍ത്ത് ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ബിജെപി തിരിച്ച് വരുമെന്നും ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനിറങ്ങിയിട്ടും ശക്തികേന്ദ്രങ്ങളിലടക്കം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബെംഗളുരു നഗരത്തിലും തീരദേശ കര്‍ണാടകയിലും മാത്രമാണ് ബിജെപിക്ക് ആധിപത്യം തുടരാനായത്.

Congress asks leaders to reach Bengaluru 

MORE IN KARNATAKA ASSEMBLY ELECTION 2023
SHOW MORE