
കർണാടകയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചതോടെ വികാരാധീനനായി ഡി.കെ. ശിവകുമാർ. കർണാടക ഞാൻ തിരിച്ചു നൽകും എന്ന് സോണിയാ ഗാന്ധിക്ക് ഉറപ്പ് നൽകിയിരുന്നു എന്ന് വികാരാധീരനായി ഡി.കെ മാധ്യമങ്ങളോട് പറഞ്ഞു
'ഞാൻ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മല്ലികാർജുൻ ഗാർഖെയ്‌ക്കും കർണാടക തിരിച്ചു പിടിച്ച് നൽകും എന്നുറപ്പ് കൊടുത്തിരുന്നു. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ സോണിയ ഗാന്ധി എന്നെ കാണാൻ വന്നത് ഒരിക്കലും മറക്കാൻ സാധിക്കില്ല'
മൂന്ന് വർഷമായി താൻ ഉറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "എന്റെ നേതാവ് സോണിയാ ഗാന്ധിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ എന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അന്നുമുതൽ ഞാൻ ഉറങ്ങിയിട്ടില്ല, സിദ്ധരാമയ്യ ഉൾപ്പെടെ എന്റെ സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു, ഇത് എന്റെ മാത്രം വിജയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനക്പുരയിൽ അൻപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവകുമാറിൻറെ വിജയം. കനക്പുരയിൽ നിന്ന് ഇത് എട്ടാം തവണയാണ് ഡി.കെ വിജയമാവർത്തിക്കുന്നത്.പാർട്ടി പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലമാണ് വിജയമെന്ന് അണികളെ അഭിവാദ്യം ചെയ്ത് ഡി.കെ. ശിവകുമാർ വികാരാധീനനായി പറഞ്ഞു.
'ഇത് കോൺഗ്രസ് പാർട്ടിയുടെ വലിയ വിജയമാണ്. കർണാടകയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജനവിധിയാണ്'; വിജയത്തിന് ശേഷം സിദ്ധരാമയ്യ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു
Congress leader DK Shivakumar said that he had assured Sonia Gandhi, Rahul Gandhi, Priyanka Gandhi and Mallikarjun Kharge that he will deliver Karnataka.