കോണ്‍ഗ്രസിന്‍റെ വിജയത്തേര് തെളിയിച്ച സൂപ്പര്‍ സ്റ്റാർ; 'ഹീറോ' ഡികെ

dk
SHARE

വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ വിജയത്തേരില്‍ കുതിക്കുമ്പോള്‍ ആ കഥയ്ക്ക് ഒരേ ഒരു സൂപ്പര്‍ സ്റ്റാറേ ഉള്ളൂ. പാര്‍ട്ടി അധ്യക്ഷനായി കോണ്‍ഗ്രസിന്‍റെ തേര് തെളിയിച്ച ഡി.കെ.ശിവകുമാര്‍. ആളും അര്‍ഥവും എങ്ങനെ എവിടെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാവുന്ന രാഷ്ട്രീയ ചാണക്യനാണ് താനെന്ന് ഡികെ വീണ്ടും തെളിയിച്ചു കഴിഞ്ഞു ഇൗ തിര‍ഞ്ഞെടുപ്പിലൂടെ.

കഴിഞ്ഞ തവണ ഓപ്പറേഷന്‍ താമരയില്‍നിന്ന് എംഎല്‍എമാരെ റിസോര്‍ട്ടില്‍ പൊതിഞ്ഞുപിടിച്ച ഡി.കെ.ശിവകുമാര്‍ അല്ല ഇന്ന്. ഓപ്പറേഷന്‍ താമരയ്ക്ക് പെട്ടന്നൊന്നും കടന്നുകയറാന്‍ പറ്റാത്ത വിധം രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തി ജനവിധി സ്വന്തമാക്കിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് ഇന്നത്തെ ഡി.െക. . 1,300 കോടിരൂപയിലധികം ആസ്തിയുള്ള ധനികന്‍. കോണ്‍ഗ്രസിന്‍റെ സാമ്പത്തിക സ്രോതസ് കൈപ്പിടിയിലായിരുന്ന ഡികെയെ പല തവണ ഇഡി ഭയപ്പെടുത്തി നോക്കി. കുടുംബത്തേയും വലയില്‍ കുരുക്കാന്‍ നോക്കി. പക്ഷെ തളര്‍ന്നില്ലെന്ന് പ്രചാരണവേളയിലെ കരുത്തില്‍ത്തന്നെ ഡി.കെ. വ്യക്തമാക്കിക്കൊടുത്തു.  വിദ്യാര്‍ഥി നേതാവായി രാഷ്ട്രീയ ജീവിതം തുടങ്ങി ഏഴു തവണ എംഎല്‍എയായി  പല തവണ മന്ത്രിയും. 2002 ല്‍ മഹാരാഷ്ട്രയില്‍ വിലാസ്‌റാവു ദേശ്മുഖ് മന്ത്രിസഭയെ  അവിശ്വാസ പ്രമേയത്തില്‍നിന്ന് രക്ഷിച്ചത് ഡികെയുടെ കരുനീക്കങ്ങളായിരുന്നു. തുടര്‍ന്ന് 2017ലെ രാജ്യസഭാ തിര‍ഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ വിജയിപ്പിച്ചതും ‍ഇതേ റിസോര്‍ട്ട് രാഷ്ട്രീയം തന്നെ. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചെങ്കിലും നീണ്ടുനിന്നില്ല. തുടര്‍ന്ന് പിസിസി അധ്യക്ഷനായി തേര് തെളിച്ചപ്പോഴും വിവാദങ്ങളുടെ വഴിയില്‍ത്തന്നെയായിരുന്നു സഞ്ചാരം. മാണ്ഡ്യയില്‍ പ്രജാധ്വനി യാത്രയ്ക്കിടെ നോട്ടുകള്‍ എറിഞ്ഞതിന് കേസെടുത്തു. അങ്ങനെ പലതും. അധികാരത്തിന്‍റെ അകത്തളങ്ങളിലേയ്ക്കുള്ള തേരോട്ടത്തിനിടെ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി മോഹവും പരസ്യമാക്കിയിരുന്നു ഇൗ തേരാളി

പാര്‍ട്ടിയെ ഭരണത്തിലേയ്ക്ക് കൈപിടിച്ച് കയറ്റുന്നതിനിടയിലും ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി മോഹം പരസ്യമാക്കി അധികാരത്തിന്‍റെ അകത്തളങ്ങളിലും തന്‍റെ സ്ഥാനമുറപ്പിച്ചു  പാര്‍ട്ടിയെ അധികാരത്തിന്‍റെ അകത്തളങ്ങളിലേയ്ക്ക് ആനയിക്കുമ്പോള്‍   

MORE IN KARNATAKA ELECTION
SHOW MORE