വോട്ടെണ്ണല്‍ തുടങ്ങി; നെഞ്ചിടിപ്പോടെ മുന്നണികള്‍; ജനവിധി കാത്ത് കര്‍ണാടക

countingbegins-13
SHARE

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2613 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ബെംഗളുരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നിരോധനാജ്ഞ നിലവിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് 73.19 ശതമാനം വോട്ടുകളാണ് ആകെ പോള്‍ ചെയ്യപ്പെട്ടത്. അഞ്ച് കോടി ഇരുപത്തിയൊന്ന് ലക്ഷത്തിയെഴുപത്തിമൂവായിരത്തി അഞ്ഞൂറ്റിനാല്‍പത്തിയൊമ്പത് വോട്ടര്‍മാരില്‍ 11 ലക്ഷത്തിലേറെപ്പേര്‍ കന്നിവോട്ടര്‍മാരാണ്. 

2018 ലെ തിര‍ഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയായിരുന്നു ബിജെപിയുടെ വിജയം. കോണ്‍ഗ്രസ് അന്ന് 80 ഉം ജെ.ഡി.എസ് 37 ഉം സീറ്റുകള്‍ നേടിയിരുന്നു. 38 വര്‍ഷത്തെ ചരിത്രം തിരുത്തി തുടര്‍ഭരണം നേടാന്‍ ബിജെപി ലക്ഷ്യമിടുമ്പോള്‍ 141 സീറ്റുകളോടെ വിജയം നേടുമെന്നും ഭരണം പിടിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 

Conting begins; Karnataka Election Result 2023

MORE IN BREAKING NEWS
SHOW MORE