
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലസൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 55 സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും മുന്നേറുന്നു. ജെഡിഎസ് 10 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യ മണിക്കൂറില്‍ എണ്ണുന്നത്.
2018 ലെ തിരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയായിരുന്നു ബിജെപിയുടെ വിജയം. കോണ്‍ഗ്രസ് അന്ന് 80 ഉം ജെ.ഡി.എസ് 37 ഉം സീറ്റുകള്‍ നേടിയിരുന്നു. 38 വര്‍ഷത്തെ ചരിത്രം തിരുത്തി തുടര്‍ഭരണം നേടാന്‍ ബിജെപി ലക്ഷ്യമിടുമ്പോള്‍ 141 സീറ്റുകളോടെ വിജയം നേടുമെന്നും ഭരണം പിടിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 20ലേറെ സീറ്റുകളാണ് എക്സിറ്റ് പോളുകള്‍ ജെഡിഎസിന് പ്രവചിച്ചിരിക്കുന്നത്. തൂക്ക്സഭ വരുമെന്നും ഭരണത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നുമാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ.
counting begins; karnataka elction; Congress leads