
സംസ്ഥാനത്ത് 33 സീറ്റുകളില്‍ ഇഞ്ചോടിഞ്ച് മല്‍സരം. 33 മണ്ഡലങ്ങളില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെയാണ്. 59 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെയും. കര്‍ണാടകയിലെ ഓള്‍ഡ് മൈസുരുവില്‍ കോണ്‍ഗ്രസ് പടയോട്ടം. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ജെഡിഎസിന്റെ സ്വന്തം തട്ടകത്തില്‍ വലിയ നേട്ടമാണ് കോണ്‍ഗ്രസ് നേടിയത്. 10.30 ലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് 118 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 76 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 25 സീറ്റുകളിലാണ് മുന്നേറുന്നത്. സംസ്ഥാനത്തെ നഗരമേഖലകളിലും അഞ്ച് പ്രധാന മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യം നേടി.
അതേസമയം, ജയം ഉറപ്പിച്ചാല്‍ ഉടന്‍ ബെംഗളുരുവില്‍ എത്താന്‍ സ്ഥാനാര്‍ഥികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എഐസിസി ആസ്ഥാനത്തും ബെംഗളുരുവിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.