
കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിനു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിഡിയോ ട്വിറ്ററില്‍ പങ്കു വെച്ച് കോണ്‍ഗ്രസ്. ' ഞാന്‍ അജയ്യനാണ്. എനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. ഇന്നെന്നെ തടയാനാവില്ല' എന്ന ക്യാപ്ഷനോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കു വെച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയൻ ഗായികയും ഗാനരചയിതാവുമായ സിയയുടെ 'അൺസ്റ്റോപ്പബിൾ' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ലീഡ് നില കൂടിയും കുറഞ്ഞും നില്‍ക്കുന്നുണ്ടെങ്കിലും കേവലഭൂരിപക്ഷത്തിനാവശ്യമായ 113 സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്തുള്‍പ്പെടെ കോണ്‍ഗ്രസ് വിജയാഘോഷവും തുടങ്ങിക്കഴിഞ്ഞു.
വോട്ടെടുപ്പിനു പിന്നാലെ കര്‍ണാടകയിലെ വോട്ടര്‍മാരോട് രാഹുല്‍ നന്ദി പറഞ്ഞിരുന്നു. മികവുറ്റതും അന്തസുറ്റതും ജനാഭിമുഖ്യമുള്ളതുമായ പ്രചാരണത്തിന് പാര്‍ട്ടി നേതാക്കളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തിയിരുന്നു
വിഡിയോ കാണാം
I'm invincible I'm so confident Yeah, I'm unstoppable today; Congress Shares Rahul Gandhi's Video on Twitter