'ജയവും തോൽവിയും ബിജെപിക്ക് പുതിയ കാര്യമല്ല'; തോൽ‌വിയിൽ പ്രതികരണവുമായി യെഡിയൂരപ്പ

bsy-karnataka-election
SHARE

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെഡിയൂരപ്പ. ജയവും തോൽവിയും ബിജെപിക്ക് പുതിയ കാര്യമല്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും തിരിച്ചടിയെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും ബിഎസ് യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. 

'ഈ ഫലങ്ങളിൽ പാർട്ടി പ്രവർത്തകർ പരിഭ്രാന്തരാകേണ്ടതില്ല. പാർട്ടിയുടെ പരാജയത്തെക്കുറിച്ച് ആത്മപരിശോധന നടത്തും. ഈ തീരുമാനം ഞാൻ ആദരവോടെ സ്വീകരിക്കുന്നു, ഞങ്ങൾക്ക് വോട്ട് ചെയ്തതിന് പൊതുജനങ്ങളോട് ഞങ്ങൾ നന്ദി പറയുന്നു' യെഡിയൂരപ്പ കൂട്ടിച്ചേർത്തു. 

എല്ലാ ഫലങ്ങളും പുറത്തുവന്നതിന് ശേഷം വിശദമായ വിശകലനം നടത്തുമെന്നും ദേശീയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ വിവിധ തലങ്ങളിലുള്ള പോരായ്മകൾ പരിശോധിച്ച് അവ പരിഹരിച്ച് പുനഃസംഘടിപ്പിച്ച് ലോക്‌സഭയിലേക്ക് മടങ്ങുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു. 

Victory and defeat aren’t new to BJP, will introspect setback: Yediyurappa on Karnataka polls

MORE IN KARNATAKA ELECTION
SHOW MORE