
കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കഠിനമായി പ്രയ്തനിച്ചെങ്കിലും വിജയം നേടാനായില്ലെന്നും പാര്‍ട്ടി ഉടച്ചുവാര്‍ത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ച് വരുമെന്നും ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനിറങ്ങിയിട്ടും ശക്തികേന്ദ്രങ്ങളിലടക്കം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബെംഗളുരു നഗരത്തിലും തീരദേശ കര്‍ണാടകയിലും മാത്രമാണ് ബിജെപിക്ക് ആധിപത്യം തുടരാനായത്. അതേസമയം 12.30 ലെ ഫലസൂചനയനുസരിച്ച് കോണ്‍ഗ്രസ് 127 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്.69 ഇടത്ത് ബിജെപിയും ജെഡിഎസ് 23 സീറ്റിലും മറ്റുള്ളവര്‍ ഏഴ് സീറ്റിലും മുന്നേറ്റം തുടരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Basavaraj Bommai concedes defeat; Karnataka election result