
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 141 സീറ്റുകളില്‍ വിജയിച്ച് ഭരണം പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അവകാശവാദം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയുള്ള ജനവികാരം വോട്ടാകുമെന്നും കന്നഡക്കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം പറയുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടുന്ന വിജയം പ്രധാനമന്ത്രിയുടെ പരാജയമാകുമെന്ന് ജയറാം രമേശും പ്രസ്താവിച്ചു കഴിഞ്ഞു. 10 തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ ബിജെപിക്കായി പ്രചാരണത്തിനെത്തിയത്.
അതേസമയം, തുടര്‍ഭരണമെന്ന റെക്കോര്‍ഡാണ് ബിജെപിയുടെ ലക്ഷ്യം. 1985 ന് ശേഷം തുടര്‍ഭരണം കര്‍ണാടകയിലുണ്ടായിട്ടില്ല. 121 സീറ്റുകളോടെ അധികാരം നിലനിര്‍ത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം, എക്സിറ്റ് പോളുകളിലേത് പോലെ തൂക്കുസഭയുണ്ടാകുമെന്നും നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കുമാരസ്വാമിയും അണികളും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് 11 ലക്ഷത്തിലേറെ കന്നിവോട്ടര്‍മാരുടേതുള്‍പ്പടെ 73.19 ശതമാനം വോട്ടാണ് ആകെ പോള്‍ ചെയ്തത്. 224 സീറ്റുകളില്‍ 113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
Karnataka assembly election results for ‘confident’ BJP, Congress and 'king' JDS