വിധി കാത്ത് കര്‍ണാടക; ഭരണം നിലനിര്‍ത്തുമെന്ന് ബിജെപി; പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്

karnatakaresultcounting-13
SHARE

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. എക്സിറ്റ് പോളുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പ്രവചിച്ചതോടെ  ഫലപ്രഖ്യാപനം ഏറെ ആകാംക്ഷ നിറയുന്നതാണ്.  224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന് മൂന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോള്‍ അഞ്ചെണ്ണം തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്. ന്യൂസ് നേഷന്‍ ചാനലിന്റെ എക്സിറ്റ് പോള്‍ മാത്രമാണ് ബി.ജെ.പി. കേവലഭൂരിപക്ഷം നേടുമെന്ന് പറയുന്നത്.  ജെ.ഡി.എസ് ഇരുപതിലേറെ സീറ്റുകള്‍ നേടുമെന്നാണ്  ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഇതോടെ ജെ.ഡി.എസ് കിങ് മേക്കറാകുമോ എന്നതും ഏറെ നിര്‍ണായകമാണ്.  എക്സിറ്റ് പോളുകള്‍ തള്ളിയ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ്.  ഒറ്റയ്ക്ക് ഭരണം നേടാന്‍ ജനവിധി അനുവദിക്കുമെന്ന ഉറച്ച വിശ്വാസം കോണ്‍ഗ്രസും പങ്കുവയ്ക്കുന്നു.

Countdown begins for Karnataka election result

MORE IN BREAKING NEWS
SHOW MORE