
അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ ‘ഞെട്ടൽ’ രേഖപ്പെടുത്തി നടൻ പ്രകാശ് രാജ്. കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്‌ച ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കിച്ച സുദീപ്, ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും എന്നാൽ മേയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അറിയിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ തന്റെ ‘ഗോഡ്ഫാദർ’ എന്നാണ് കിച്ച സുദീപ് വിശേഷിപ്പിച്ചത്.
"Shocked, Hurt": Actor Prakash Raj On Kannada Superstar Declaring Support For BJP