
ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകളില്‍ ബിജെപിയെ തഴെയിറക്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം. എന്നാല്‍ എഡ്യൂപ്രസ് ഗ്രൂപ്പ് പുറത്തുവിട്ട സര്‍വേയില്‍ ബിജെപി തുടര്‍ഭരണം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മാര്‍ച്ച് മാസം 25-30 വരെ നടത്തിയ സര്‍വേ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.
110-120 സീറ്റുകള്‍ വരെ നേടി ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 70-80 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. ജെഡിഎസ്സിന് 10-15 സീറ്റുകളും മറ്റുള്ളവര്‍ക്ക് 4-9 സീറ്റുകള്‍ വരെയും സര്‍വേ പറയുന്നു. 50 നിയോജകമണ്ഡലങ്ങളിലെ 183 ബൂത്തുകളില്‍ 18,331 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയതെന്ന് അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച മുന്‍മുഖ്യമന്ത്രി കൂടിയായ ബി.എസ് യഡിയൂരപ്പയാണ് ഇപ്പോഴും ജനപ്രിയ നേതാവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.