
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് സീറ്റ് നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ വന്‍തര്‍ക്കം. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവാത്ത 58 സീറ്റുകളെ ചൊല്ലിയാണു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി പ്രസിഡന്റ് ഡി.കെ.ശിവകുമാറും തമ്മില്‍ കടുത്ത പോര് നിലനില്‍ക്കുന്നത്.
രണ്ടുഘട്ടങ്ങളിലായി 166 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്തിയപ്പോള്‍ ഉണ്ടാകാത്ത തര്‍ക്കങ്ങളാണ് ഇപ്പോള്‍ കര്‍ണാടക കോണ്‍ഗ്രസില്‍. ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും നിലപാടുകള്‍ മയപ്പെടുത്താന്‍ തയാറാവത്തതാണു പ്രതിസന്ധിയുണ്ടാക്കുന്നത്. സിദ്ധരാമയ്യ സ്വയം സ്ഥാനാര്‍തിത്വം പ്രഖ്യാപിച്ചതിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കോലാര്‍ വിട്ടുകൊടുക്കാനാവില്ലെന്ന കടുത്ത നിലപാടിലാണു പ്രതിപക്ഷ നേതാവ്. വീണ്ടും പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരണമെന്നു സിദ്ധരാമയ്യ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. തുടര്‍ന്നു കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്നു പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോയി. മത ,സാമുദായിക സംഘടനകളെ അടക്കം പുര്‍ണായി തൃപ്തിപ്പെടുത്തി സ്ഥാനാര്‍ഥി നിര്‍ണയം സാധ്യമല്ലെന്നു കെ.പി.സി.സി. പ്രസിഡന്റ് നിലപാടും വ്യക്തമാക്കി.
കോലാറിനു പുറമ മംഗളുരു നോര്‍ത്ത്,സിദ്ധലഘട്ടെ, സിന്തനൂര്‍, അരസിക്കരെ എന്നീ നാലു മണ്ഡലങ്ങളെ ചൊല്ലിയും കടുത്ത ഭിന്നതയുണ്ട്.25 സീറ്റകുളിലാണു രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നത്.