
കോലാറില്‍ രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ വിശദീകരണ സമ്മേളനത്തോടെ തിരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങി കണാര്‍ടക കോണ്ഗ്രസ്. അയോഗ്യതയ്ക്ക് ഇടയാക്കിയ പ്രസംഗം നടത്തിയ അതേ മൈതാനിയില്‍ രാഹുല്‍ഗാന്ധിയെ വീണ്ടുമെത്തിക്കുന്നതോടെ സംസ്ഥാന സര്ക്കാരിന്റെ അഴിമതികളും സജീവ ചര്‍ച്ചയാക്കാന്‍ കഴിയുമെന്നാണു കോണ്ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം പ്രചാരണത്തിനിടെ പണം വിതണം ചെയ്തെന്നാരോപിച്ച് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
കോലാറിലെ പ്രസംഗത്തിന്റെ പേരില് എം.പി സ്ഥാനം നഷ്ടമായതു വിശദീകരിക്കാനാണു രാഹുല് ഒരിക്കല്കൂടി കെ.ജി.എഫിന്റെ മണ്ണിലെത്തുന്നത്. സത്യമേ ജയതേയെന്ന പേരിട്ട പരിപാടിയുടെ തുടര്ച്ചയായി ബി.ജെ.പി സര്ക്കാരിന്റെ അഴിമതികള് ജനങ്ങളിലേക്കെത്തിക്കാനാണു സംസ്ഥാന കോണ്ഗ്രസിന്റെ വാർ റൂം തയാറെടുക്കുന്നത്. 140 സീറ്റുകളില് വിജയം ഉറപ്പാണെമന്നു കെ. പി.സി. സി. പ്രസിഡന്റ് ഇപ്പോഴെ വ്യക്തമാക്കുന്നുമുണ്ട്.
അഭിപ്രായ വോട്ടെടുപ്പുകളിലെ മുൻതൂക്കം നൽകിയ ആത്മവിശ്വാസത്തിൽ മുന്നേറുന്ന കോൺഗ്രസ്സിന് കിട്ടിയ അപ്രതീക്ഷിത അടിയായി സി.കെ. ശിവകുമാർ പണം വിതരണം ചെയ്തത്. മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് രണ്ടു ദിവസം മുൻപ് നടന്ന പ്രജാ ധ്വനി യാത്രയ്ക്കിടെയാണ് വാഹനത്തിൽ നിന്ന് നോട്ടുകൾ ജനക്കൂട്ടത്തിലേക്ക്എറിഞ്ഞു നൽകിയത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പണം നൽകി വോട്ട് വാങ്ങാൻ കോൺഗ്രസ് ശ്രമിക്കുന്നു എന്നാണ് ബിജെപി ആരോപണം.