
തിരഞ്ഞെടുപ്പില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രമുഖ കന്നഡ നടന്‍ കിച്ച സുദീപ്. ബെംഗളുവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മണ്ഡലങ്ങളിലുമെത്തും. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധമാണുള്ളതെന്നും സുദീപ് വ്യക്തമാക്കി. ബി.ജെ.പിയ്ക്കു പിന്തുണ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്തായതിനു പിറകെ നടനു ഭീഷണി സന്ദേശം ലഭിച്ചു. പുട്ടനെഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.