കിങ് മേക്കറാകാൻ ലക്ഷ്യമിട്ട് കുമാരസ്വാമി; പ്രതിപക്ഷ കക്ഷികളുമായി വിശാല സഖ്യത്തിന് തയാർ

jds
SHARE

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുമായി വിശാല സഖ്യത്തിനൊരുങ്ങി ജനതാദള്‍ എസ്. ഇതിന്റെ ഭാഗമായി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസും തൃണമൂല്‍ കോണ്‍ഗ്രസും ജെ.ഡി.എസിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നു കുമാരസ്വാമി. ഇത്തവണ കര്‍ണാടകയില്‍ പ്രാദേശിക പാര്‍ട്ടി അധികാരത്തിലെത്തുമെന്നും കുമാരസ്വാമി അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പിനു മുന്‍പോ അതിനു ശേഷമോ കര്‍ണാടകയില്‍ ആരുമായും സഖ്യമില്ലെന്ന് ഉറപ്പിച്ചു പറയുന്ന കുമാരസ്വാമിയുടെ ലക്ഷ്യം വിധാന്‍സഭയിലെ കിങ് മേക്കറാവുകയന്നതാണ്. ഫലം വരുന്ന മേയ് 13നുശേഷം സാഹചര്യമനുസരിച്ചു തീരുമാനങ്ങളില്‍ മാറ്റം വരാം. ദേശീയ തലത്തില്‍ സഖ്യമോ നീക്കുപോക്കോ അടുത്തുതന്നെ ഉണ്ടാവും. ഇതിന്റെ ആദ്യപടിയായി തെലങ്കാനയില്‍ നിന്നു കെ. ചന്ദ്രശേഖര്‍ റാവുവും ബംഗാളില്‍ നിന്നു മമത ബാനര്‍ജിയും കര്‍ണാടകയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. രമനഗരയില്‍ മകന്‍ നിഖില്‍ കുമാരസ്വാമി ജയിച്ചു കയറും. നിലവിലെ എം.എല്‍.എയായ അമ്മ അനിത കുമാരസ്വാമിക്കു പകരമാണു നിഖില്‍ മത്സരിക്കുന്നത്. 

MORE IN KARNATAKA ASSEMBLY ELECTION 2023
SHOW MORE