600 റണ്‍സും 10 വിക്കറ്റും; ലോകകപ്പില്‍ ചരിത്രമെഴുതി ഷാക്കിബ്; നേട്ടം ഇങ്ങനെ

shakib -al-hasan
SHARE

ലോകകപ്പ് ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പില്‍ അറുനൂറു റണ്‍സും പത്ത് വിക്കറ്റും നേടുന്ന ആദ്യതാരമായിരിക്കുകയാണ് ഷാക്കിബ്.  606 റണ്‍സും പതിനൊന്ന് വിക്കറ്റുമാണ് ഈ ലോകകപ്പില്‍ ഷാക്കിബ് നേടിയത്. ഇതില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 

ബംഗ്ലദേശ് ലോകകപ്പിന്‍റെ സെമിയിലെത്തില്ല. പക്ഷേ ഈ ലോകകപ്പിന്‍റെ താരം ഷാക്കിബ് അല്‍ ഹസനാണ്. ഏതൊരുതാരവും മോഹിക്കുന്ന സ്വപ്നതുല്യമായ നേട്ടമാണ് ഈ ലോകകപ്പില്‍ ഷാക്കിബ് സ്വന്തമാക്കിയിരിക്കുന്നത്. ആറുനൂറു റണ്‍സും പത്തു വിക്കറ്റും. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടം. എട്ട് ഇന്നിങ്സുകളില്‍ നിന്നായി 87 റണ്‍സ് ശരാശരിയിലാണ് ഷാക്കിബ് അറുനൂറു റണ്‍സ് കുറിച്ചത്. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രോഹിതിനും വാര്‍ണറര്‍ക്കും മുകളില്‍ ഇപ്പോള്‍ ഒന്നാമതാണ് ഷാക്കിബ്. 

ഇംഗ്ലണ്ട് ലോകകപ്പില്‍ അറുനൂറു റണ്‍സ് തികച്ച ആദ്യതാരവും ഈ ബംഗ്ല ഓള്‍റൗണ്ടര്‍ തന്നെ.  ഈ ലോകകപ്പില്‍ കളിച്ച എട്ടില്‍ ഏഴു കളികളിലും ഷാക്കിബിന്‍റെ സ്കോര്‍ അന്പത് കടന്നു. ഇംഗ്ലണ്ടിനും വിന്‍ഡീസിനുമെതിരെ സെഞ്ചുറി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 75, കിവീസിനെതിരെ 64, അഫ്ഗാനെതിരെ 51, ഇന്ത്യക്കെതിരെ 66, പാക്കിസ്ഥാനെതിരെ 64 ഇങ്ങനെ പോകുന്നു ഈ ലോകകപ്പില്‍ ഷാക്കിബിന്‍റെ പ്രകടനം. ഓസ്ട്രേലിയക്ക് എതിരെ മാത്രമാണ് ഷാക്കിബ് അല്‍ ഹസന്‍ അര്‍ധസെഞ്ചുറി നേടാതെ പോയത്. 

41 റണ്‍സാണ് ആ മല്‍സരത്തില്‍ നേടിയത്. അഫ്ഗാനെതിരെ അര്‍ധ സെഞ്ചുറി നേടിയതിന് പുറമേ 29 റണ്‍സ് വഴങ്ങി ‌അ‍ഞ്ചു വിക്കറ്റും വീഴ്ത്തി. ബംഗ്ലദേശ് ജയിച്ച മൂന്നു മല്‍സരങ്ങളിലും ഷാക്കിബ് അല്‍ ഹസനായിരുന്നനു മാന്‍ ഓഫ് ദ മാച്ച്. ഏകദിനകരിയറില്‍ 6000 റണ്‍സും 200 വിക്കറ്റ് നേട്ടവും ഷാക്കിബിന് സ്വന്തമായത് ഈ ലോകകപ്പിന്‍റെ മൈതാനത്തായിരുന്നു. 

MORE IN cricket world cup 2019
SHOW MORE
Loading...
Loading...