ഷഹീന്‍ അഫ്രീദിയെ ആദ്യകളി മുതല്‍ ഇറക്കിയിരുന്നെങ്കില്‍...; 19 വയസ്സുള്ള പാക് വജ്രായുധം

shahin afridi
SHARE

ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ താരോദയമാണ് ഷഹീന്‍ അഫ്രീദി. ലോകകപ്പില്‍ അഞ്ചു വിക്കറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പത്തൊന്‍പതുകാരനായ അഫ്രീദി. അ‍ഞ്ചു കളികളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ആമിറിന് പറ്റിയ കൂട്ടാളിയാണെന്ന് അഫ്രീദി തെളിയിച്ചു കഴിഞ്ഞു.

ശത്രുക്കള്‍ക്കെതിരെ പാക്കിസ്ഥാന്‍ കരുതി വച്ചിരിക്കുന്ന വജ്രായുധമാണ് ഷഹീന്‍ എന്ന ബലിസ്റ്റിക് മിസൈല്‍. പക്ഷേ ഈ ലോകകപ്പില്‍ മിസൈല്‍ വേഗത്തില്‍ വരുന്ന ഷഹീന്‍റെ പന്തുകളായിരുന്ന പാക്കിസ്ഥാന്‍റെ രഹസ്യായുധം. അല്‍പം വൈകിയാണ് ഷഹീന്‍അഫ്രീദിയെ പാക്കിസ്ഥാന്‍ കളത്തിലിറക്കിയത്. പക്ഷേ കിട്ടിയ അവസരത്തില്‍ അഫ്രീദി കരുത്ത് തെളിയിച്ചു. അഞ്ചില്‍ മൂന്നു മല്‍സരങ്ങളിലും പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചതില്‍ അഫ്രീദിയുടെ പന്തുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

ഓസ്ട്രേലിയക്കെതിരെ ആയിരുന്നു തുടക്കം. പക്ഷേ പത്ത് ഓവറില്‍ എളുപത് റണ്‍സ് വഴങ്ങേണ്ടി വന്നു. നേടിയത് രണ്ടു വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എട്ടോവറില്‍ 54 റണ്‍സ് വഴങ്ങി നേടിയത് ഒരു വിക്കറ്റ്. ടീമിന് അകത്തോ അതോ പുറത്തേക്കോ എന്ന ചോദ്യത്തോടെയാണ് കിവീസിനെതിരെ കളിക്കാനിറങ്ങിയത്. അന്ന് അഫ്രീദിയുടെ പന്തുകള്‍ ലക്ഷ്യം കാണുകയും ചെയ്തു. പത്തോവറില്‍ 28 റണ്‍സിന് മൂന്നു വിക്കറ്റ്.

അഫ്ഗാനെതിരെ അഫ്രീദിയുടെ പന്തുകളുടെ മൂര്‍ച്ച വീണ്ടും കൂടി. നാല്‍പ്പത്തിയേഴ് റണ്‍സ് വഴങ്ങി വീഴത്തിയത് നാലു പേരെ. ലോകകപ്പിലെ അവസാന ലീഗ് മല്‍സരത്തില്‍ അക്ഷരാര്‍ഥത്തില്‍ മാച്ച് വിന്നറായി മാറുകയായിരുന്നു ഷഹീന്‍. 35 രണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദി ഷാക്കിബും ലിറ്റണും അടക്കമുള്ള പ്രമുഖ ബംഗ്ലാ താരങ്ങളെ എല്ലാം വീഴ്ത്തി.   

ലോകകപ്പില്‍ ഒരു പാക്ക് ബോളറുടെ മികച്ച പ്രകടനവും ഈ മല്‍സരത്തോടെ അഫ്രീദിയുടെ പേരില്‍ കുറിക്കപ്പെട്ടു. അഫ്രീദിക്ക് ആദ്യകളി മുതല്‍ അവസരം നല്‍കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ അവസാന നാലില്‍ പാക്കിസ്ഥാനും ഇടം പിടിച്ചേനെയെന്ന് ആരാധകര്‍ പറയുന്നു. 

MORE IN cricket world cup 2019
SHOW MORE
Loading...
Loading...