അന്ന് കണക്കിന്‍റെ കളിയില്‍ ലോകകപ്പ് നേടി; അതേ കണക്കില്‍ നെഞ്ചുപൊട്ടി ഇന്ന് പുറത്ത്

pak-cric-sqad-wc
SHARE

ലോകകപ്പിലെ അവസാന മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലദേശിനെ നേരിട്ടത് കണക്കുകളിലെ കളി കണ്ട് നെഞ്ച് പൊട്ടിയാണ്. കണക്കുകള്‍ കാരണമാണ് പാക്കിസ്ഥാന്‍റെ സെമി സാധ്യതകള്‍ അവസാനിച്ചത്. 315 റണ്‍സെടുത്ത പാക്കിസ്ഥാന് സെമിയിലെത്താന്‍ ബംഗ്ലദേശിനെ ഏഴു റണ്‍സിന് പുറത്താക്കണമായിരുന്നു. 1992 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും ഇത്തരത്തില്‍ കണക്കിലെ കളിയിലൂടെ പുറത്തായിരുന്നു. 

1992 ലോകകപ്പിന് സമാനമായ രീതിയിലാണ് പാക്കിസ്ഥാന്‍ ഇത്തവണ മുന്നോട്ട് വന്നതെന്ന് ആരാധാകര്‍ പറഞ്ഞിരുന്നെങ്കിലും ഇത്തരത്തിലൊരു വിധി ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രകടനമികവിന്‍റെ കാര്യത്തില്‍ പാക്ക് ടീം ആദ്യഘട്ടത്തില്‍ വളരെ പിന്നിലായിരുന്നവെന്നത് യാഥാര്‍ഥ്യമാണ്. 

പക്ഷെ തിരിച്ച് ടൂര്‍ണമെന്‍റിലേക്ക് വന്നപ്പോള്‍ വൈകിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് മല്‍സരത്തില്‍ ഇന്ത്യ തോറ്റതോടെ പാക്കിസ്ഥാന് കാര്യങ്ങള്‍ കടുപ്പമായി. 11 പോയിന്‍റുമായി മുന്നിലുള്ള ന്യൂസീലന്‍ഡിനൊപ്പം പോയിന്‍റ് നിലയിലെത്താന്‍ അസാധ്യമായ കണക്കാണ് മുന്നിലൂണ്ടായത്. എന്നാല്‍ + 0.175 റണ്‍റേറ്റുള്ള കീവീസിനെ അട്ടിമറിക്കാന്‍ –0.792 റണ്‍റേറ്റുള്ള പാക്കിസ്ഥാന് ഐസിസി നല്‍കിയ കണക്ക് കടുത്തുപോയി. ടോസ് നഷ്ടപെട്ട് ഫീല്‍ഡ് ചെയ്യേണ്ടിവന്നാല്‍ സെമിയില്ല, മറിച്ച് ആദ്യം ബാറ്റുചെയ്താല്‍ 350 സ്കോര്‍ ചെയ്ത്  311 റണ്‍സിന് ജയിക്കണം. എത്ര മനോഹരമായ നടക്കാത്ത സ്വപനം. 

ഈ കണക്കുകള്‍ക്ക് വീണ്ടും 1992 ലോകകപ്പുമായി സാമ്യമുണ്ടെന്നതും രസകരമാണ്. ഇംഗ്ലണ്ടിനെതിരെ സെമിയില്‍ മുന്നില്‍ നില്‍ക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ അന്ന് മഴ ചതിച്ചു. 13 പന്തില്‍ 22 റണ്‍സ് എന്ന ലക്ഷ്യം മഴമാറിയപ്പോള്‍ ഒരു പന്തില്‍ നിന്ന് 22 റണ്‍സായി മാറി. ഇത്തരത്തില്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ അന്ന് ലോകകപ്പ് നേടിയത്. പക്ഷെ ഇത്തവണ കണക്കിന്‍റെ പരീക്ഷയില്‍ പാക്കിസ്ഥാന്‍ അതീവ ദയനീയമായി തോല്‍ക്കുകയായിരുന്നു.

MORE IN Cricket world cup 2019
SHOW MORE
Loading...
Loading...