വിജയത്തിലും നിരാശയോടെ പാക്കിസ്ഥാൻ; ലോകകപ്പിൽ നിന്ന് പുറത്ത്

shaheen-afridi-wicket-celebration31
SHARE

ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 94 റണ്‍സിന് തോല്‍പിച്ചെങ്കിലും സെമിയിലെത്താതെ പാക്കിസ്ഥാന്‍ പുറത്ത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 315 റണ്‍സ് നേടിയെങ്കിലും റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ സെമിയിലെത്തണമെങ്കില്‍ ബംഗ്ലാദേശിനെ 7 റണ്‍സിന് പുറത്താക്കണമായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റിങ് നിര പാക്കിസ്ഥാന്‍ ബോളിങില്‍ തകര്‍ന്നു. 45 ാം ഓവറില്‍  221 റണ്‍സിന് ഓള്‍ ഔട്ടായി. 

 റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ലോകകപ്പിലെ ആദ്യതാരം എന്ന നേട്ടം ഷാക്കിബ് അല്‍ ഹസന്‍ സ്വന്തമാക്കി. നിലവില്‍ 606 റണ്‍സ് നേടിയ ഷാക്കിബാണ് റണ്‍വേട്ടയില്‍ ഒന്നാമത്. റണ്‍വേട്ടയില്‍ 1992 ലെ മിയാന്‍ദാദിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ബാബര്‍ അസം പാക്കിസ്ഥാന്‍റെ താരമായി. 19 വയസുള്ള ഷഹീന്‍ അഫ്രീദി ലോകകപ്പില്‍ കുറഞ്ഞ പ്രായത്തില്‍ 5 വിക്കറ്റ് നേടുന്ന ആദ്യ താരവുമായി.  

MORE IN cricket world cup 2019
SHOW MORE
Loading...
Loading...