ഇന്ത്യ ലോകകപ്പ് സെമിയിൽ; ആവേശപ്പോരാട്ടത്തിൽ ബംഗ്ലദേശിനെ തകർത്തു

india-semi
SHARE

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. ബംഗ്ലദേശിനെ 28 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ജസ്പ്രീത് ബൂംറ നാലുവിക്കറ്റും ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും നേടി. അവസാനം വരെ പൊരുതിയ ബംഗ്ലദേശ് 49 ഓവറിൽ 286 റൺസെടുത്ത് പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു. 

ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 92 പന്തു നേരിട്ട രോഹിത് ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 104 റൺസെടുത്തു. ലോകകപ്പിലെ രോഹിതിന്റെ നാലാം സെഞ്ചുറിയാണിത്.  90 പന്തിൽ നിന്നാണ് ബംഗ്ലാദേശിനെതിരെ രോഹിത് സെഞ്ചുറി നേടിയത്.  ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന ലോകറെക്കോർഡിനൊപ്പമെത്തി. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയുമായാണ് രോഹിത് റെക്കോർഡ് പങ്കിട്ടത്. ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇനി രോഹിതിന് സ്വന്തം. 

രോഹിത്തിന് ഉറച്ച പിന്തുണയുമായി ക്രീസിൽനിന്ന സഹ ഓപ്പണർ ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടി. 92 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 77 റൺസാണ് സമ്പാദ്യം. ഈ ലോകകപ്പിൽ രാഹുലിന്റെ രണ്ടാമത്തെയും ഏകദിനത്തിൽ നാലാമത്തെയും അർധസെഞ്ചുറിയാണിത്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് വിക്കറ്റ് കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യം 180 റൺസാണ് അടിച്ചെടുത്തത്. 29.2 ഓവറിൽനിന്നാണ് ഇരുവരും 180 റൺസടിച്ചത്. 

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...