മികച്ച ഫോമിൽ, എന്നിട്ടും സെഞ്ചുറി ഇല്ലാതെ കോലി; നിരാശയോടെ ആരാധകർ

kohli-wc-19-mnews
SHARE

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറി കാണാതെ ലോകകപ്പ് ലീഗ് മല്‍സരങ്ങള്‍ അവസാനിക്കുമോ? തുടര്‍ച്ചയായി അഞ്ച് മല്‍സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി മികച്ച ഫോമില്‍ നില്‍ക്കുകയാണെങ്കിലും അവയൊന്നും സെഞ്ചുറിയിലേക്ക് എത്തിച്ചില്ലെന്നത് കോലിയുടെ ആരാധകരെ നൊമ്പരപ്പെടുത്തുന്നു.‌

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള പ്രകടനമാണ് വിരാട് കോലിയുടേത്. ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ച ശേഷം തന്‍റെ ബാറ്റിങില്‍ കൂടുതല്‍ ഉത്തരവാദിത്തം എടുത്തിട്ടുള്ള താരമാണ് കോലി. എന്നാല്‍ ലോകകപ്പില്‍ എഴ് മല്‍സരങ്ങളില്‍ ഇതുവരെ ഇന്ത്യന്‍ ആരാധകര്‍ക്ക് കോലിയുടെ സെഞ്ചുറി കാണാനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ കരിയറിലെ മികച്ച ഫോമിലുമാണ് കോലി. 

തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ചുറികളാണ് കോലി നേടിയിട്ടുള്ളത്. ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ഇംഗ്ളണ്ട് എന്നിവര്‍ക്കെതിരെയാണ് കോലിയുടെ പ്രകടനം. ലോകകപ്പില്‍ ഇതുവരെ 402 റണ്‍സെടുത്ത കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ 82 ആണ്. എന്നാല്‍ ഈ അര്‍ധസെഞ്ചുറികളൊന്നും സെഞ്ചുറിയിലേക്ക് മാറ്റാന്‍ കോലിക്കായിട്ടില്ല. 

വൈസ് ക്യാപ്റ്റന്‍ രോഹിത്തിന്‍റെ പ്രകടനം കോലിയെ സംബന്ധിച്ച് വളരെ ആശ്വാസകരമാണ്. ബാറ്റിങിന്‍റെ ഉത്തരവാദിത്തം രോഹിത്ത് കൂടി എറ്റെടുത്തിരിക്കുകയാണ്. നാല് സെഞ്ചുറികളുമായി ഒരു ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡുമായി രോഹിത് ഉജ്ജ്വല ഫോമിലാണ്.  

ലങ്കയ്ക്കെതിരായ അവസാന ലീഗ് മല്‍സരത്തിലും തുടര്‍ന്നുള്ള സെമിയിലും സെഞ്ചുറി പ്രകടനം കോലി പുറത്തെടുക്കമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. 2011,  2015,  ലോകകപ്പുകളില്‍ വിരാട് കോലി സെഞ്ചുറി നേടിയിട്ടുണ്ട്.

MORE IN cricket world cup 2019
SHOW MORE
Loading...
Loading...